കാട്ടൂരില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി

241

കാട്ടൂര്‍:കാട്ടൂരില്‍ ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തി. വ്യത്തിഹീന സാഹചര്യത്തിലും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡിലാതെയും പ്രവര്‍ത്തിച്ചിരുന്ന നിരവധി സ്ഥാപനങ്ങള്‍ ആരോഗ്യ വിഭാഗം അടപിച്ചു.രാവിലെ 6 മണിയോടെയാണ് ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചത് .കാട്ടൂരില്‍ വ്യത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബീര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ അശോക റസിഡന്‍സി ആരോഗ്യ വിഭാഗം അടപ്പിച്ചു.ഇറച്ചിമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇറച്ചി കടകള്‍ അടക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാനദണ്ഠങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചിരുന്ന അന്യസംസ്ഥാന ക്യാമ്പടക്കം നിരവധി സ്ഥാപനങ്ങള്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ അടപ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റോയ് വില്‍ഫ്രഡ്, എന്‍.ആര്‍.രതീഷ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

 

Advertisement