ആളൂര്‍:ആളൂര്‍ കമ്പിളി വീട്ടില്‍ കൃഷ്ണന്റെ മകന്‍ സഞ്ജയ് നെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ട് പോയി മനാട്ടുകുന്ന് ചിറയില്‍ വെച്ച് ഇരുമ്പു വടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ആളൂര്‍ പോലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്ന പ്രതികള്‍ക്ക് ചാലക്കുടി JFCM കോടതിയില്‍ നിന്നും ലഭിച്ച ജാമ്യമാണ് ജില്ലാ കോടതി റദ്ദ് ചെയ്തത് .വ്യവസ്ഥകള്‍ പാലിച്ചല്ല ജാമ്യം നല്‍കിയത് എന്ന ആളൂര്‍ എസ് .ഐ സുശാന്ത് കെ .എസ് ന്റെ റിപ്പോര്‍ട്ടിലാണ് പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തത് .ആളൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡികളും വധശ്രമക്കേസുകള്‍ ഉള്‍പ്പടെ വിവിധ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വാവ എന്ന് വിളിക്കുന്ന ഷെഫീഖ് ,മുഹമ്മദ് അഫ്‌സല്‍ ,സ്റ്റെഫിന്‍ ,മുറി രതീഷ് എന്ന് വിളിക്കുന്ന രതീഷ് ,അക്ഷയ് അന്‍സല്‍ എന്നിവരാണ് പ്രതികള്‍