മുരിയാട്:കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളന സമാപന പൊതുയോഗം സംസ്ഥാന കമ്മിറ്റിയംഗം എം.എം.അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു.സ വി.വി.തിലകന്‍ നഗറില്‍ (മുരിയാട് പഞ്ചായത്ത് പരിസരം) നിന്നും പ്രകടനം തുടങ്ങി സ കെ.കെ മോഹനന്‍ നഗറില്‍ (അണ്ടി കമ്പനി പരിസരം) സമാപിച്ചു. ഏരിയാ സെക്രട്ടറി ടി.ജി ശങ്കരനാരായണന്‍ സ്വാഗതവും ഏരിയ പ്രസിഡന്റ് സജീവന്‍ മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു. കെ.പി ദിവാകരന്‍ മാസ്റ്റര്‍, എം.ബി രാജു, എം.ബി.രാഘവന്‍ മാസ്റ്റര്‍ ,ടി.എം മോഹനന്‍, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
Advertisement