‘നറുനിലാപ്പൂക്കള്‍ ‘പുസ്തകത്തിന്റെ പ്രകാശനം നടത്തി

113
Advertisement

തൃശൂര്‍:സാഹിത്യ അക്കാദമിയില്‍ സജ്‌ന ഷാജഹാന്റെ ‘നറുനിലാപ്പൂക്കള്‍ ‘പുസ്തകത്തിന്റെ പ്രകാശനം നടത്തി .പ്രൊഫ .സാവിത്രി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ സാഹിത്യകാരി എച്ചുമ്മക്കുട്ടിക്ക് പുസ്തകം കൊടുത്തു കൊണ്ട് പ്രകാശനം ചെയ്തു .റഷീദ് കാറളം പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു .പി .കെ ഭരതന്‍ മാഷ് ആശംസകള്‍ അര്‍പ്പിച്ചു .അരുണ്‍ ഗാന്ധിഗ്രാം സ്വാഗതം പറഞ്ഞു .സജ്ന ഷാജഹാന്റെ മറുമൊഴിക്കു ശേഷം കവിയരങ്ങ് നടന്നു .

Advertisement