കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നൃത്തവാദ്യ സംഗീതോത്സവവും മൃദംഗമേളയും

222

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കൊരമ്പു് മൃദംഗ കളരിയുടെ നേതൃത്വത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നൃത്തവാദ്യ സംഗീതോത്സവവും മൃദംഗമേളയും അവതരിപ്പിച്ചു .ക്ഷേത്രത്തിലെ രഥോത്സവത്തോട് അനുബന്ധിച്ചാണ് പരിപാടി നടത്തിയത് .അഞ്ച് വയസ്സുള്ള ലക്ഷ്മിശ്രീ മുതല്‍ 68 വയസ്സുള്ള പ്രഭാകരന്‍ വരെ അമ്പതോളം കലാകാരന്മാര്‍ പങ്കെടുത്ത പരിപാടി ആസ്വദിക്കാന്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു .കൊച്ചുകലാകാരന്മാര്‍ ഒരുമിച്ചിരുന്ന് ഒരേ ഈണത്തിലും താളത്തിലും മൃദംഗം വായിക്കുന്നത് ഭക്ത ജനങ്ങള്‍ക്ക് ദിവ്യാനുഭവമായി .അതുല്യ കൃഷ്ണ ,ദേവൂട്ടി എന്നിവര്‍ ഭാരത നാട്യത്തിലും ,വൈക്കം അനില്‍കുമാര്‍ വായ്പാട്ടിലും ,കളരിയിലെ നാലാപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ മൃദംഗ മേളയിലും അണി നിരന്നു .വിക്രമന്‍ നമ്പൂതിരി പരിപാടിക്ക് നേതൃത്വം നല്‍കി

 

Advertisement