ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ആവേശോജ്ജ്വല സമാപനം.അട്ടിമറി വിജയത്തോടെ എം.ആര്‍ സൂരജ് ചാമ്പ്യനായി.

ഇരിങ്ങാലക്കുട : കഴിഞ്ഞ അഞ്ച് ദിവസമായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ്
ക്ലബ്ബ്,തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോ യൂത്ത്‌സ് എന്നിവര്‍
സംയുക്തമായി സംഘടിപ്പിച്ച നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് സമാപിച്ചു.9
റൗണ്ടുകളുണ്ടായിരുന്ന ടൂര്‍ണമെന്റില്‍ ഒന്നാം സീഡ് ഗുണശേഖരന്‍
തമിഴ്നാടിനെ സമനിലയില്‍ തളച്ച് തൃശ്ശൂര്‍ സ്വദേശി എം.ആര്‍ സൂരജ്
ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.നിലവില്‍ തൃശ്ശൂര്‍ ജില്ലാ ചാമ്പ്യനും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യനുമാണ് എം.ആര്‍ സൂരജ് .സമാപന സമ്മേളനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ ഉല്‍ഘാടനം ചെയ്തു.ഡോണ്‍ ബോസ്‌ക്കോ സ്‌ക്കൂള്‍ റെക്ടര്‍ ഫാ.മാനുവല്‍ മേവട അധ്യക്ഷത വഹിച്ചു.ആദിത്ത് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ പോള്‍സന്‍ കല്ലൂക്കാരന്‍ ,പീറ്റര്‍ ജോസഫ് മാളിയേക്കല്‍, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാജന്‍ ചക്കാലക്കല്‍, ചെസ്സ് അക്കാദമി ഭാരവാഹി രാധാകൃഷ്ണന്‍ എന്നിവര്‍
പ്രസംഗിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 206 ഓളം
കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. അഞ്ച് ദിവസങ്ങളിലായി നടന്ന
ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 301000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും
ട്രോഫികളും നല്‍കി.

 

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img