ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി

122

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്,തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോ യൂത്ത്സ് എന്നിവര്‍ സംയുക്തമായി
സംഘടിപ്പിക്കുന്ന നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് തുടക്കമായി.
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍,ഇന്ത്യന്‍
യൂത്ത് ടീം കോച്ച് ടി.ജെ സുരേഷ്‌കുമാറുമായി മത്സരിച്ച് ഉല്‍ഘാടനം ചെയ്തു.തൃശൂര്‍ ചെസ്സ് അസ്സോസിയേഷന്‍ പ്രസിഡണ്ട് വി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് മൊറോലി മുഖ്യപ്രഭാഷണം നടത്തി. ഡോണ്‍ ബോസ്‌ക്കോ സ്‌ക്കൂള്‍ റെക്ടര്‍ ഫാ.മാനുവല്‍ മേവട,നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍,ആദിത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍, പീറ്റര്‍ ജോസഫ് മാളിയേക്കല്‍, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാജന്‍ ചക്കാലക്കല്‍, ജോണ്‍സണ്‍ കോലങ്കണ്ണി, കെ.കെ സജിതന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇന്ത്യയിലെ പ്രമുഖ ചെസ്സ് താരങ്ങള്‍ക്കൊപ്പം കേരളത്തിലെ സംസ്ഥാന നിലവാരമുള്ള കളിക്കാരും ടൂര്‍ണമെന്റില്‍ മത്സരിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 206 ഓളം കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ചെസ്സ് കളിക്കാര്‍ക്ക് ഫിഡേ റേറ്റിംഗ് ലഭിക്കുന്നതിനും റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ ടൂര്‍ണ്ണമെന്റ് സഹായകരമാകും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 301000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും,ട്രോഫികളും നല്‍കും.

 

Advertisement