Saturday, August 2, 2025
24.5 C
Irinjālakuda

ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്,തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോ യൂത്ത്സ് എന്നിവര്‍ സംയുക്തമായി
സംഘടിപ്പിക്കുന്ന നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് തുടക്കമായി.
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍,ഇന്ത്യന്‍
യൂത്ത് ടീം കോച്ച് ടി.ജെ സുരേഷ്‌കുമാറുമായി മത്സരിച്ച് ഉല്‍ഘാടനം ചെയ്തു.തൃശൂര്‍ ചെസ്സ് അസ്സോസിയേഷന്‍ പ്രസിഡണ്ട് വി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് മൊറോലി മുഖ്യപ്രഭാഷണം നടത്തി. ഡോണ്‍ ബോസ്‌ക്കോ സ്‌ക്കൂള്‍ റെക്ടര്‍ ഫാ.മാനുവല്‍ മേവട,നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍,ആദിത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍, പീറ്റര്‍ ജോസഫ് മാളിയേക്കല്‍, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാജന്‍ ചക്കാലക്കല്‍, ജോണ്‍സണ്‍ കോലങ്കണ്ണി, കെ.കെ സജിതന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇന്ത്യയിലെ പ്രമുഖ ചെസ്സ് താരങ്ങള്‍ക്കൊപ്പം കേരളത്തിലെ സംസ്ഥാന നിലവാരമുള്ള കളിക്കാരും ടൂര്‍ണമെന്റില്‍ മത്സരിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 206 ഓളം കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ചെസ്സ് കളിക്കാര്‍ക്ക് ഫിഡേ റേറ്റിംഗ് ലഭിക്കുന്നതിനും റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ ടൂര്‍ണ്ണമെന്റ് സഹായകരമാകും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 301000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും,ട്രോഫികളും നല്‍കും.

Hot this week

സെന്റ് ജോസഫ് കോളേജിൽ ടാലന്റ് ഷോ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിലെ ഫൈൻ ആർട്സ് ആൻഡ് കൾച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ...

രജത നിറവ് നേത്ര ചികിൽസ ക്യാമ്പ് ഉദ്ഘാടനം

ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടൊ...

തൃശൂർ ജില്ലാ ലൈബ്രറികൗൺസിൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃശൂർ: ജില്ലാ ലൈബ്രറി കൗൺസിൽ ( കേരള ഗ്രന്ഥശാല സംഘം )...

കാട്ട്ളാസ് ജ്വല്ലറി ഉടമ ജോസ് കാട്ട്ള നിര്യാതനായി

ഇരിങ്ങാലക്കുട - അസാദ് റോഡ് ബ്രഹ്മക്കുളത്ത് പൗലോസ് ജോസ് 76 വയസ്സ്...

Topics

ഇരിങ്ങാലക്കുട ടൗൺ ബാങ്കിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്

കുടിശിഖ പിരിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ബാങ്കിന് കടുത്ത...

നിര്യാതയായി

RMVHSS ഹൈസ്കൂൾ പെരിഞ്ഞനം, ചക്കാലക്കൽ ഗീത ടീച്ചർ മരണപ്പെട്ടു ആദരാഞ്ജലികൾ

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളാംങ്ങല്ലൂർ: യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാംങ്ങല്ലൂർ കാരുമാത്ര...
spot_img

Related Articles

Popular Categories

spot_imgspot_img