കലോത്സവലഹരിയില്‍ ഇരിങ്ങാലക്കുട ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍

354

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ കലോത്സവത്തിനു ഇന്ന് തുടക്കം കുറിച്ചു. പി.ടി.എ.പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുടയിലെ പ്രശസ്ത മിമിക്രി കലാകാരനായ കലാഭവന്‍ നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലറും, മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സനുമായ സോണിയഗിരി മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ പ്യാരിജ എം., ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.വി.രമണി, പ്രിന്‍സിപ്പല്‍ ഹേന കെ.ആര്‍, ചെയര്‍പേഴ്‌സണ്‍ മേധ.വി.എം., ആര്‍ട്ട് ക്ലബ്ബ് സെക്രട്ടറി റുമാന പര്‍വീണ്‍ എന്നിവര്‍ സംസാരിച്ചു.

Advertisement