ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി പദയാത്ര നടത്തി

255

ഇരിങ്ങാലക്കുട:മഹാത്മാ ഗാന്ധിയുടെ നൂറ്റന്‍മ്പതാം ജന്മവാര്‍ഷികം പ്രമാണിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി പദയാത്ര നടത്തി.ഇരിങ്ങാലക്കുട രാജീവ്ഗാന്ധി മന്ദിരത്തില്‍ നിന്നും രാവിലെ 9.30ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീ എം.പി ജാക്‌സണ്‍ ജാഥാ ക്യാപ്റ്റന്‍ ജോസഫ് ചാക്കോക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ടി. വി ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്മ്യ ഷിജു, കെ. എം ധര്‍മ്മരാജന്‍, സിജു യോഹന്നാന്‍, ജസ്റ്റിന്‍ ജോണ്‍, ജോസ് മാമ്പിള്ളി, എം. ആര്‍ ഷാജു, സരസ്വതി ദിവാകരന്‍, സുജ സഞ്ജീവ്കുമാര്‍, വി സി വര്‍ഗീസ്, സി എം ബാബു, എല്‍. ഡി ആന്റോ, അജോ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement