ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ അരലക്ഷം തുണിസഞ്ചി വിതരണം ചെയ്യുന്നു

298

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്ലാസ്റ്റിക്കിന് എതിരായ പോരാട്ടം, സ്ത്രീശാക്തീകരണം എന്നിവ മുന്‍ നിര്‍ത്തി 2017 ഒക്ടോബര്‍ 2 ന് ആരംഭിച്ച പ്രസ്ഥാനമാണ് നീതി സ്റ്റിച്ചിങ് യൂണിറ്റ് പൂര്‍ണമായും കോട്ടന്‍ തുണിയില്‍ നിര്‍മ്മിക്കുന്ന സഞ്ചികളാണ് യൂണിറ്റിന്റെ പ്രത്യേകത. കഴിഞ്ഞ 2 വര്‍ഷക്കാലമായി വിവിധ സംഘടനകളുമായി സഹകരിച്ചു ലക്ഷക്കണക്കിന് തുണിസഞ്ചികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതിന് സംഘത്തിന് സാധിച്ചിട്ടുണ്ട്. 2019 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ എല്ലാ വീടുകളിലും തുണിസഞ്ചി എന്ന പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് യൂണിറ്റ് . നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളും ഒരുതുണിസഞ്ചി എന്ന കണക്കില്‍ അരലക്ഷം തുണിസഞ്ചി വിതരണം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. സംഘം പ്രസിഡന്റ് അഡ്വ.എം.എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

Advertisement