മാപ്രാണം കൊലകേസിലെ രണ്ടു പ്രതികളെ കൂടി പിടികൂടി

389

ഇരിങ്ങാലക്കുട: ഏറെ വിവാദമായ മാപ്രാണം തിയ്യറ്റര്‍ പരിസരത്തെ പാര്‍ക്കിംഗ് സംബന്ധിച്ച് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് വാലത്ത് രാജന്‍ എന്ന സമീപവാസിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ തിയ്യറ്റര്‍ നടത്തിപ്പുക്കാരന്‍ സജ്ഞയ് രവിയുടെ അനുയായികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റ പിടിയിലായി രാപ്പാള്‍ പള്ളം സ്വദേശി കള്ളായില്‍ കൊച്ചുമോന്റെ മകന്‍ തക്കുടു എന്ന് വിളിക്കുന്ന അനീഷ് 29വയസ്സ് പാഴായി കലാസമിതിക്കു സമീപം താമസിക്കുന്ന കൊപ്പാട്ടില്‍ സുധാകരന്‍ മകന്‍ ഗോകുല്‍ 25 വയസ്സ് എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വര്‍ഗ്ഗീസ് രൂപീകരിച്ച പ്രത്യേക കുറ്റാന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത് സി.ഐ ബിജോയ്.പി.ആറും. എസ്.ഐ സുബിന്തിനേയും നേത്യത്വത്തില്‍ ഉള്ള സംഘത്തില്‍ എ.എസ്.ഐ ബാബു , സീനിയര്‍ സി.പി.ഒ.മാരായ ജെനിന്‍ സി.പി.ഒ മാരായ അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍,മനോജ്.എ.കെ എന്നിവരാണ് ഉണ്ടായിരുന്നത്. കൊലപാതകം കഴിഞ്ഞ ശേഷം തിയ്യറ്റര്‍ ഉടമ സജ്ഞയ് രവിയോടൊപ്പം രക്ഷപ്പെട്ട പ്രതികള്‍ ഒരുമിച്ച് രണ്ട് ദിവസം പലയിടങ്ങളില്‍ താമസിച്ച ശേഷം കൊയമ്പത്തൂരില്‍ എത്തുകയും പോലീസ് പുറകെ ഉണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ രണ്ട് വഴിക്ക് തിരിയുകയും. പ്രധാന പ്രതി സജ്ഞയ് രവിയെ പ്രത്യേക കുറ്റാന്വേഷണ സംഘം കൂര്‍ഗ്ഗില്‍ നിന്നും തൃശ്ശൂരിലേക്കുള്ള യാത്രാ മദ്ധ്യേ പിടികൂടുകയുണ്ടായി. സജ്ഞയ് രവിയുമായി പിരിഞ്ഞ പ്രതികള്‍ കൊടൈക്കനാല്‍ ,പഴനി എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. പെരുവനം അമ്പലകുളത്തിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ പ്രതികള്‍ എത്തിയതായി ലഭിച്ച സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷും, ഗോകുലം പിടിയിലായത് പ്രതികളെയും കൊണ്ട് അന്വേഷണ സംഘം കൊല്ലപ്പെട്ട രാജന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി രോഷാകുലരായാണ് രാജന്റെ ബന്ധുക്കളും നാട്ടുകാരും പ്രതികളോട് പ്രതികരിച്ചത്

 

Advertisement