Monday, August 11, 2025
29.1 C
Irinjālakuda

അപൂര്‍വ്വയിനം ചിലന്തിയുടെവ്യാപനം കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനയെന്നു ഗവേഷണഫലം

ഇരിഞ്ഞാലക്കുട: വരണ്ടസ്ഥലങ്ങളില്‍ മാത്രംകണ്ടു വന്നിരുന്ന സാമൂഹ്യചിലന്തി(Socialspider) ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി കാണുന്നത് കേരളത്തിലെകാലാവസ്ഥയില്‍വന്നമാറ്റങ്ങള്‍കൊണ്ടാണ് എന്ന് ക്രൈസ്റ്റ്‌കോളേജിലെ ജൈവവൈവിദ്ധ്യഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.വരണ്ടപ്രദേശങ്ങളില്‍ കൂടുകൂട്ടുന്ന ഈചിലന്തി ഇപ്പോള്‍ കേരളത്തില്‍ വളരെവ്യാപകമായി കാണപ്പെടുന്നുണ്ട്. മറ്റുള്ളചിലന്തികളില്‍ നിന്നും വ്യത്യസ്തമായി ഇവയുടെ ശരീരം ചൂടിനെതടഞ്ഞു നിറുത്തുന്ന വിധത്തിലുള്ളരോമങ്ങളാലും ശല്കങ്ങളാലും പൊതിഞ്ഞിരിക്കുന്നതിനാല്‍ വലിയചൂടിലും ഈചിലന്തിക്ക് ജീവിക്കുവാന്‍സാധിക്കുന്നു.സാധാരണ ചിലന്തികളില്‍നിന്നും വ്യത്യസ്തമായി കൂട്ടമായി ജീവിക്കുന്നതുകൊണ്ടാണ് ഇവയെ സാമൂഹ്യചിലന്തികള്‍ എന്ന് വിളിക്കുന്നത്. ഇവ ഇരപിടിക്കുന്നതിലും വ്യത്യസ്തത പുലര്‍ത്തുന്നു. വലകെട്ടി ഇരപിടിക്കുന്ന ഇവ വല ഉണ്ടാക്കുന്നതും, ഇരപിടിക്കുന്നതും, കുട്ടികളെ സംരക്ഷിക്കുന്നതും കൂട്ടം ചേര്‍ന്നാണ്. വലിയ വണ്ടുകളെയുംപുല്‍ച്ചാടികളെയുമാണ് ഇവ പ്രധാനമായും ആഹാരമാക്കുന്നത്. 300തുടങ്ങി 500അംഗങ്ങള്‍ വരെ ഉള്ള ഒരു കോളനിയയാണ്് ഇവ ജീവിക്കുന്നത്. ഈഗവേഷണ സംഘം ചെന്നായ്ചിലന്തിയുടെ വേട്ടയാടല്‍ സ്വഭാവത്തെകുറിച്ചു നടത്തിയ പഠനം കാലാവസ്ഥാ വ്യതിയാനം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി തെളിയിച്ചിട്ടുണ്ട്. ചെന്നായ്ക്കളെപോലെ ഇരയെ ഓടിച്ചിട്ടുപിടിച്ചു ഭക്ഷിക്കുന്നതുകൊണ്ടാണ് ഇവയെചെന്നായ് ചിലന്തികള്‍ എന്ന് വിളിക്കുന്നത്. പുല്ലിലും മണ്ണിലും ജീവിക്കുന്ന ചെന്നായ്ചിലന്തി (Wolf spiders)ചെറുപ്രാണികളെയും മറ്റുമാണ് ഭക്ഷണമാക്കുന്നത്. ചൂടുകൂടുന്നതിനനുസരിച്ച് ്ശരീരത്തില്‍ ഉണ്ടാകുന്ന ജലനഷ്ടം കുറയ്ക്കാനായി ഈ ചിലന്തി കൂടുതല്‍ പ്രാണികളെ ഭക്ഷണമാക്കുന്നു. മണ്ണിലും പുല്ലിലും കാണുന്ന ചീഞ്ഞു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ചംക്രമണത്തിനു സഹായിക്കുന്ന ഈ പ്രാണികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് മണ്ണിന്റെ വളക്കൂറിനെയും മണ്ണിലെ ആവാസവ്യവസ്ഥയേയും സാരമായി ബാധിക്കുന്നതു വഴി മറ്റു ജീവജാലങ്ങളുടെ നിലനില്പിനെ അപകടത്തിലാക്കുന്നു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌കോളേജിലെ ജൈവവൈവിദ്ധ്യഗവേഷണകേന്ദ്രത്തിലെ ഗവേഷണവിദ്യാര്‍ത്ഥിനികളായ ദൃശ്യമോഹന്‍ (Drisya Mohan), കാശ്മീര അനിരുദ്ധന്‍ (KashmeeraAnirudhan) എന്നിവര്‍ ചേര്‍ത്ത് സാ മൂഹ്യചിലന്തികളുടെയും, ചെന്നായ്ചിലന്തികളുടെയും, ആവാസവ്യവസ്ഥയെയും, മറ്റുസ്വഭാവസവിശേഷതകളെയും കുറിച്ച് ആദ്യമായി നടത്തിയ ഈ പഠനത്തിന്റെഫലം ജര്‍മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അരക്‌നോളജിലെറ്റേഴ്‌സ് (Arachnology Letters) എന്ന അന്താരാഷ്ട്ര ശാസ്ത്രമാസികയുടെ കഴിഞ്ഞലക്കത്തില്‍ പ്രസിദ്ധീകരിക്കുകയും, ഇതിനെ കുറിച്ചുള്ള സംയോജിത തുടര്‍പഠനങ്ങള്‍ക്കായി ഇസ്രേയേലിലെ ബെന്‍ഗുറിയോണ്‍ സര്‍വ്വകലാശാലയിലെ മുതിര്‍ന്ന ചിലന്തി ഗവേഷകയായ ഡോ. യേല്‍ ലുബിന്‍ (Dr. YealLubin), സ്വിറ്റസര്‍ലണ്ടിലെബേണ്‍ സര്‍വകലാശാലയിലെ ചിലന്തി ഗവേഷകനായ ഡോ. വോള്‍ഫ്ഗാങ്ഗ്‌നണ്ട്വിഗ് (Dr. Wolfgang Nentwig) എന്നിവര്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞകുറെ വര്‍ഷങ്ങള്‍ ആയി വയനാട്ടിലെ വന്യജീവിസങ്കേതത്തിലെ ചിലന്തി വൈവിദ്ധ്യത്തെകുറിച്ചു നടത്തിക്കൊണ്ടിരിക്കുന്ന പഠനത്തിലും വരണ്ടകാലാവസ്ഥയില്‍ കാണുന്ന ചിലന്തികളുടെ ആധിക്യം കൂടിവരുന്നതായി കണ്ടിട്ടുണ്ട്. ഗവേഷണകേന്ദ്രം മേധാവി ഡോ.സുധികുമാര്‍എ.വി.യുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌കമ്മിഷന്റെ ഗവേഷണ ഫെല്ലോഷിപ്പോടു കൂടെയാണ് പഠനങ്ങള്‍ നടക്കുന്നത്.

 

Hot this week

സമാശ്വാസം, സ്നേഹസ്പർശം പദ്ധതികൾക്ക്ഏഴര കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്നേഹസ്പർശം...

ആദരാഞ്ജലികൾ

ഇരിങ്ങാലക്കുട:പുല്ലൂർ മാനാട്ട്കുന്ന് പള്ളത്ത് ദാമോദരൻ മകൻ സുനി നിര്യതനായി നെഞ്ച് വേദനയെ...

ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ വാർഷികാ പൊതുയോഗവുംനടന്നു

ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ( C. N. R. A. )...

വല്ലക്കുന്ന് സെന്റ് അൽഫോൻസ് ദേവാലയത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെയും, ഇരിഞ്ഞാലക്കുട...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു

കൊടുങ്ങല്ലൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സജിൽ...

Topics

സമാശ്വാസം, സ്നേഹസ്പർശം പദ്ധതികൾക്ക്ഏഴര കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്നേഹസ്പർശം...

ആദരാഞ്ജലികൾ

ഇരിങ്ങാലക്കുട:പുല്ലൂർ മാനാട്ട്കുന്ന് പള്ളത്ത് ദാമോദരൻ മകൻ സുനി നിര്യതനായി നെഞ്ച് വേദനയെ...

വല്ലക്കുന്ന് സെന്റ് അൽഫോൻസ് ദേവാലയത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെയും, ഇരിഞ്ഞാലക്കുട...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു

കൊടുങ്ങല്ലൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സജിൽ...

രണ്ടുപേർക്ക് കുത്തേറ്റു

ഇരിങ്ങാലക്കുടയിൽ മദ്യപാനത്തിനിടെ തർക്കം. രണ്ടുപേർക്ക് കുത്തേറ്റു. അരീക്കാട്ട് പറമ്പിൽ ഹിരേഷ്, സന്ദീപ്...

നിര്യാതയായി

കാറളം: കാറളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സി പി...

സാപ്പിയൻസ് @ 2025 ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, സുവോളജി വിഭാഗം അസോസിയേഷൻ ഉദ്ഘാടനവും മെറിറ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img