പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് ആഘോഷിച്ചു

113
Advertisement

ഇരിങ്ങാലക്കുട : കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആഘോഷിക്കുന്ന പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പരിപാടി പൊറത്തുശ്ശേരി കോട്ടപ്പാടം പാടശേഖരത്തില്‍ വെച്ച് ആഘോഷിച്ചു. ഇരിങ്ങാലക്കുട നഗരസഭ ഉപാദ്ധ്യാക്ഷ രാജേശ്വരി ശിവരാമന്‍ നായര്‍ ഉദ്ഘാടനംചെയ്തു. കൗണ്‍സിലര്‍ ഷീബ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമാരമത്ത് സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി, കൗണ്‍സിലര്‍മാരായ പ്രജിത സുനില്‍കുമാര്‍, കെ.വി.അംബിക തുടങ്ങിയവര്‍ സംബന്ധിച്ചു. കോട്ടപ്പാടം പാടശേഖരസമിതി ഭാരവാഹികള്‍, പൊറത്തുശ്ശേരി മഹാത്മ യു.പി.സ്‌കൂള്‍, മാപ്രാണം ഹോളിക്രോസ് സ്‌കൂള്‍, മാപ്രാണം സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍, മാടായികോണം പി.കെ.ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ.യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും സംബന്ധിച്ചു.

 

Advertisement