ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച രാത്രി ചെട്ടിപറമ്പ് എട്ടുമുറിയിലുള്ള പറക്കാവ് പറമ്പില്‍ ഗോപന്റെ വീട്ടില്‍ കയറി സമീപവാസികള്‍ നടത്തിയ ആക്രമണത്തില്‍ ഗോപനും സുഹൃത്തുക്കളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഗോപനോടൊപ്പം ജോലി ചെയ്ത് വന്നിരുന്ന സമീപവാസികളുമായ് ഉണ്ടായ കൂലിതര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. ഗോപന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും ആക്രമികള്‍ അടിച്ച് തകര്‍ത്തു. ഇരുമ്പ് പെപ്പും കത്തിയും അടക്കമുള്ള ആയുധങ്ങളുമായി ഓട്ടോറിക്ഷയില്‍ എത്തിയ അക്രമിസംഘം ഗോപനോടൊപ്പം വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ നാല് പേരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Advertisement