കാട്ടൂര്‍ ഗവ: ഹൈസ്‌കൂളിന്റെ വികസന യോഗം ചേര്‍ന്നു

160
Advertisement

കാട്ടൂര്‍ : കാട്ടൂര്‍ ഗവ: ഹൈസ്‌കൂളില്‍ നടന്ന സ്‌കൂള്‍ വികസന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഉദയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ വികസനത്തിന് ആവശ്യമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രമേഷ് വാര്‍ഡ് മെമ്പര്‍മാരായ റാഫി ,മനോജ് വലിയപറമ്പില്‍ .പി ടി എ പ്രസിഡണ്ട് ശങ്കരന്‍ ഹെഡ്മിസ്ട്രസ് പിടിഎ അംഗങ്ങള്‍, ഓള്‍ഡ് സ്റ്റുഡന്‍ന്‍സ് അസോസിയേഷന്‍ അംഗങ്ങളായ ദേവന്‍ നടുപറമ്പില്‍, സൗമ്യന്‍, ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു. സ്‌കൂളിന്റെ വികസനത്തിന് ഒരു രൂപരേഖ തയ്യാറാക്കാന്‍ കഴിയുന്നവരും താത്പര്യമുള്ളവരുമായ പൂര്‍വ്വ വിദ്യാര്‍ത്ഥികളും, വികസനത്തിന്റെ ഭാഗമാകുവാന്‍ താത്പര്യമുള്ളവരും, ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷനുമായി ബന്ധപ്പെടുക .സൗമ്യന്‍ 9048434693, ദേവന്‍ +966569939450(KSA), 8589027457