ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് NSS UNIT-588 IMA യുമായി സഹകരിച്ച്, 20-09-19ന് രക്തദാന ക്യാമ്പ് Dr. ബാലഗോപാലന്റെ നേതൃത്വത്തില്‍ നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര രക്തദാന ക്യാമ്പ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും തുടര്‍ന്ന് രക്തദാനം നടത്തുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി ടി ജോണ്‍, ഫാ. ജേക്കബ് എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു. 70 യൂണിറ്റിലേറെ രക്തം ശേഖരിച്ചതായി പ്രോഗ്രാം ഓഫീസര്‍ ഫിലിപ്പ് ലൂക്കും അശ്വതി സ്വാമിനാഥനും അറിയിച്ചു. വോളന്റീര്‍ സെക്രട്ടറിമാരായ അമല്‍ ജൂഡും റിറ്റി. ടി. ആറുമാണ് രക്തദാന ക്യാമ്പന് നേതൃത്വം നല്‍കിയത്.
Advertisement