പെരിഞ്ഞനം പഞ്ചയാത്തിലെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായ് വിജയന്‍ 23 ഉദ്ഘാടനം ചെയ്യും

253

പെരിഞ്ഞനം : പെരിഞ്ഞനം പഞ്ചായത്തില്‍ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലായി മാറ്റിവെച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 23 ന് പെരിഞ്ഞനം യമുന കാസ്റ്റില്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10. 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൂര്‍ത്തീകരിച്ച എട്ട് പദ്ധതികളും
നിര്‍മ്മാണം ആരംഭിക്കുന്ന നാല് പദ്ധതികളുമാണ് ഉദ്ഘാടനം ചെയ്യപ്പെടുക. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന പഞ്ചായത്താകും ഇതോടെ പെരിഞ്ഞനം പഞ്ചായത്ത്. ഹരിതകേരളം പൊതുവിദ്യഭ്യാസ യജ്ഞം, ആര്‍ദ്രം, ലൈഫ് മിഷനുകള്‍, നവകേരള നിര്‍മ്മിതി എന്നിവയുടെ ഭാഗമായിട്ടുള്ളതാണ് പദ്ധതികള്‍. പെരിഞ്ഞനോര്‍ജ്ജം സോളാര്‍വൈദ്യുത പദ്ധതി, ക്ലീന്‍ പെരിഞ്ഞനം, പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ വിപുലീകരണം, ബയോഫാര്‍മസി, കിഡ്& കിങ് കുടുംബശ്രീ ബ്രാഞ്ച്, കുടുംബശ്രീ കോമണ്‍ഫെസലിറ്റിസെന്റര്‍, ഒരുമ എസ്സി കോളനി സമഗ്ര പദ്ധതി, 14-ാം വാര്‍ഡില്‍ നിര്‍മ്മിച്ചിട്ടുള്ള മാതൃകാ അംഗന്‍വാടി കെട്ടിടം എന്നിങ്ങനെ എട്ട് പദ്ധതികളാണ് പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ബയോഫാര്‍മസിയുടെ ഉദ്ഘാടനവും, ചാലക്കുടി നിയോജകമണ്ഡലം എം.പി.ബെന്നി ബഹനാന്‍ ഫ്‌ളാറ്രുകളുടെ നിര്‍മ്മണോദ്ഘാടനവും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മതിലകം ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് കെ.കെ.അബീദലി, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ടി.എന്‍.മനോഹരന്‍, പിണറായ് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഗീതമ്മ, സോളാര്‍ എനര്‍ജി കോ-ഓപ്പറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ജയിന്‍, കെ.എസ്.ഇ.ബി.ഡിസ്ട്രിബ്യൂഷന്‍ & ഐ.ടി.ഡയറക്ടര്‍ പി.കുമാരന്‍, കുടുംബശ്രീ ജില്ലാ മെഷീന്‍ കോ-ഓഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍, സാഫ് ജില്ല നോഡല്‍ ഓഫീസര്‍ ഡോ.വി.പ്രശാന്തന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

 

Advertisement