കാട്ടൂര്‍ ഗവ.സ്‌കൂളിലെ പുതിയ ഹാളിന്റെ ഉദ്ഘാടനവും അനുമോദനയോഗവും നടന്നു

297

കാട്ടൂര്‍ : ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനയോഗവും, ജില്ലാ പഞ്ചായത്തിന്റെ 2018-19 പദ്ധതിയുടെ ഭാഗമായി ലഭിച്ച 12,40,000 രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌റ്റേജിന്റേയും ഹാളിന്റേയും ഉദ്ഘാടനവും ജില്ലാ പഞ്ചാത്ത്് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചയാത്ത് വൈസ്.പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫി വിതരണം കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ്, വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ബ്ലോക്ക് പഞ്ചയാത്ത് വൈസ്.പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സ്‌പോണ്‍സര്‍ ചെയ്ത കായിക വിദ്യാര്‍ത്ഥികള്‍ക്കുള്ള ജേഴ്‌സി വിതരണം ദേവന്‍ നെടുംപറമ്പില്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ സുജാത എസ്.സ്വാഗതവും, ഹെഡ്മിസ്ട്രസ് മരിയ പോള്‍ നന്ദിയും പറഞ്ഞു.

 

 

Advertisement