‘ എമ്മാനുവേല്‍ 2019’ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു

358

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത സ്പിരിച്ചാലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 മുതല്‍ 9 വരെയുള്ള തിയ്യതികളില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ വെച്ച് നടക്കുന്ന ‘എമ്മാനുവേല്‍ 2019’ ആത്മീയ നവീകരണ ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വ്വഹിച്ചു. സ്പിരിച്വാലിറ്റി സെന്റര്‍ വൈസ് റെക്ടര്‍ ഫാ. ഷാബു പുത്തൂര്‍ സംസാരിച്ചു. കത്തീഡ്രല്‍ അസി.വികാരി ഫാ.ചാക്കോ കാട്ടുപറമ്പില്‍ നന്ദി പറഞ്ഞു. ഫാ.റാഫേല്‍ പുത്തന്‍വീട്ടില്‍ , സിസ്റ്റേഴ്‌സ് , കൈക്കാരന്‍മാര്‍, എല്ലാ കമ്മിറ്റികളുടേയും ചെയര്‍മാന്‍മാരും, കണ്‍വീനര്‍മാരും, പ്രേഷിതരും പ്‌ങ്കെടുത്തു. അട്ടപ്പാടി സെഹിയോന്‍ ധായനകേന്ദ്രക്കിലെ ഫാ.സാംസണ്‍ മണ്ണൂര്‍ ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

Advertisement