Home NEWS ഓണാഘോഷവും സ്റ്റാഫ്കളുടെ സംഗംവും നടന്നു

ഓണാഘോഷവും സ്റ്റാഫ്കളുടെ സംഗംവും നടന്നു

285

ഇരിങ്ങാലക്കുട. ഇന്റിമേറ്റ് മാട്രിമോണിയുടെ 17മത് വാര്‍ഷിക ഓണ ആഘോഷവും കേരളത്തിലെ മുഴുവന്‍ സ്റ്റാഫ്കളുടെ സംഗമവും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്കുള്ള സമ്മാന ദാനവും ഇരിഞ്ഞാലക്കുട എംസിപി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു.ഇന്റിമേറ്റ് മാനേജിങ് ഡയറക്ടര്‍ അഡ്വ.പി. ആര്‍. കണ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ MLA നിര്‍വഹിച്ചു.കൈപമംഗലം MLA E. T. ടൈസണ്‍ മാസ്റ്റര്‍, സിനിമ താരം സാജന്‍ പള്ളരുത്തി എന്നിവര്‍ ചടങ്ങില്‍ മുഖ്യ അതിഥികള്‍ ആയിരുന്നു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ മാരായ സോണിയ ഗിരി, വി. സി. വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ഇന്റിമേറ് ഡയറക്ടര്‍ പി. സി. ഗോപാല്‍ജി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിന്റെ ഭാഗമായി ഓണ സദ്യ, ലൈവ് മ്യൂസിക് ബാന്ഡ് എന്നിവയും അരങ്ങേറി.