കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു

167
Advertisement

.ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ചൈതന്യ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ആവശ്യ ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. സെന്റ്.തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി. ചൈതന്യ യൂണിറ്റ് പ്രസിഡന്റ് വിക്ടറി തൊഴുത്തുംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ ആന്റു കുറുവീട്ടില്‍, വിനു ആന്റണി, ജോസ് കുറുവീട്ടില്‍, ജൂലി ജോയ്, മോളി ബാബു, റോസിലി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement