കാട്ടൂര്‍ പഞ്ചായത്ത് കൃഷി ഭവന്റെ ഓണസമൃതി കാര്‍ഷിക വിപണി ആരംഭിച്ചു.മികച്ച കര്‍ഷകരെ ആദരിച്ചു

597
Advertisement

.കാട്ടൂര്‍:കാട്ടൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണസമൃതി കാര്‍ഷിക വിപണി കാട്ടൂരില്‍ ആരംഭിച്ചു.കാട്ടൂരിലെ മികച്ച കര്‍ഷകരെ ആദരിച്ചു.കുടുംബശ്രീ ആശ്രയ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് ഓണകിറ്റ് വിതരണവും നടത്തി .കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രൊ കെ.യു അരുണന്‍ എം.എല്‍.എ ഉത്ഘാടനം നിര്‍വഹിച്ചു .സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷീജ പവിത്രന്‍, ലത ടി.വി,ജയശ്രീ സുബ്രമഹ്ണ്യന്‍,വൈസ് പ്രസിഡന്റ് ബീന രഘു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .പഞ്ചായത്ത് മെമ്പര്‍ മനോജ് വലിയപറമ്പില്‍,കൃഷി ഭവന്‍ ജീവനക്കാര്‍,വില്ലജ് ഓഫീസര്‍,സി.ഡി.എസ് അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .കൃഷി ഓഫീസര്‍ ഭാനു ശാലിനി സ്വാഗതവും സി .ഡി .എസ് ചെയര്‍പേഴ്‌സണ്‍ അമിത മനോജ് നന്ദിയും പറഞ്ഞു

 

Advertisement