ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

281

ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുവിന്റെ നൂറ്റി അറുപത്തഞ്ചാമത്തെ ജന്മവാര്ഷികത്തില്‍ എസ്. എന്‍. ബി. എസ് സമാജം, എസ്. എന്‍. വൈ. എസ്, എസ്. എന്‍. ഡി. പി യോഗം മുകുന്ദപുരം യൂണിയനിലെ 1, 2 മേഖലയില്‍ ഉള്‍പ്പെടുന്ന ശാഖാ യോഗങ്ങള്‍, ഇരിങ്ങാലക്കുടയിലെ ഇതര ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണശബളമായ ഘോഷയാത്രയും, പൊതു സമ്മേളനവും,വിവിധ കലാപരിപാടികളും, വിവിധ മേഖലകളില്‍ പ്രഗല്ഭരായവരെ ആദരിക്കല്‍ 2019 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ വെച്ച് നടക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു.എസ്.എന്‍. ബി. എസ് സമാജം പ്രസിഡന്റ് വിശ്വംഭരന്‍,എസ്.എന്‍. ബി. എസ് സമാജം സെക്രട്ടറി രാമാനന്ദന്‍ ചെറാക്കുളം,എസ്.എന്‍. ബി. എസ് സമാജം ഖജാന്‍ജി ഗോപി മണമാടത്തില്‍, സെക്രട്ടറി കെ. കെ ചന്ദ്രന്‍, സിബിന്‍ കൂന്നക്കംപിള്ളി,എസ്. എന്‍. വൈ. എസ് പ്രസിഡന്റ് സജീഷ് വി. എസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

 

Advertisement