സമര്‍പ്പിത ജീവിതമാണ് കുമാരന്‍ മാഷിന്റെത് ടി.എസ് റെജികുമാര്‍ .

124
Advertisement

വെള്ളാങ്ങല്ലൂര്‍: സാമൂഹിക പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിസാര്‍ത്ഥ സേവനത്തിന്റെ സമര്‍പ്പിത ജീവിതമായിരുന്നു കുമാരന്‍ മാഷിന്റെത് എന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ് റെജികുമാര്‍ പ്രസ്താവിച്ചു. വെള്ളാങ്ങല്ലൂരില്‍ നടന്ന കുമാരന്‍ മാസ്റ്ററുടെ എട്ടാമത് ചരമവാര്‍ഷികം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന മഹാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്ന ഓര്‍മ്മകളാണ് കുമാരന്‍ മാസ്റ്ററുടെതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍പ്രസിഡണ്ട് ശശി കോട്ടോളി അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍ പിഎ.അജയഘോഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍ കുമാര്‍, പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രസിഡണ്ട് പി.ഐ.ബാലന്‍ മാസ്റ്റര്‍, യൂത്ത് മൂവ്വ്‌മെന്റ് സംസ്ഥാന ഖജാന്‍ജി സന്ദീപ് അരിയാംമ്പുറം, മഹിളാ ഫെഡറേഷന്‍ യൂണിയന്‍ പ്രസിഡണ്ട് സുമതി തിലകന്‍, വി.എസ്.ആശ്‌ദോഷ്,പി വി സജീവന്‍, അജി തൈവളപ്പില്‍, പി എന്‍ സുരന്‍, എന്നിവര്‍ സംസാരിച്ചു.സന്തോഷ് ഇടയിലപ്പുര സ്വാഗതവും, പി വി.അയ്യപ്പന്‍ നന്ദിയും പറഞ്ഞു.