ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌ക്കോ സണ്‍ഡേ സ്‌ക്കൂള്‍ റൂബീജൂബിലി അദ്ധ്യാപക സംഗമം നടന്നു.

213
Advertisement

ഇരിങ്ങാലക്കുട : സെപ്റ്റംബര്‍ 1 ഞായ്യറാഴ്ച്ച ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയുടെ മതബോധന യൂണിറ്റായ ഡോണ്‍ ബോസ്‌ക്കോ സണ്‍ഡേ സ്‌ക്കൂള്‍ റൂബി ജൂബിലി അദ്ധ്യാപക സംഗമം ആഘോഷിച്ചു.രാവിലെ 9.30ന് ആരംഭിച്ച കാര്യപരിപ്പാടികളില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍.മോണ്‍.ജോസ് മഞ്ഞളി, കത്തീഡ്രല്‍ വികാരി റവ.ഫാ.ആന്റു ആലപ്പാടന്‍, ഡോണ്‍ ബോസ്‌കോ സ്‌ക്കൂള്‍ ഡയറക്ടര്‍ മാന്വുവല്‍ മേവട, സണ്‍ഡേ സ്‌കൂള്‍ ഹെഡമാസ്റ്റര്‍ ഓ.എസ്.വര്‍ഗ്ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍സണ്‍ കോമ്പാറക്കാരന്‍, മുന്‍ക്കാല ഡയറക്ടര്‍മാരായ റവ.ഫാ.ദേവസ്സി ചിറയ്ക്കല്‍’, റവ.ഫാ.K Dജോസഫ്; റവ.ഫാ.തോമാസ് പൂവ്വേലിക്കല്‍,ഹോളിഫാമിലി പാവനാത്മ പോവിന്‍ഷ്യല്‍ സി.രഞ്ചന CHF, ഉദയ പ്രോവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സി. ധന്യ CMC, ഫാ.ചാക്കോ കാട്ടുപറമ്പില്‍, പൂര്‍വ്വഅദ്ധ്യപകരായ ശ്രീ E. V. ആന്റോ ,ശ്രീമതി ദീപ്തി ഫ്രാങ്കളിന്‍, ഷിബു ജെയ്ക്കബ് എന്നിവര്‍ പ്രസംഗിച്ചു .വി.കുര്‍ബ്ബാനയിലും, സംഗമ സമ്മേളത്തിലുമായി പൂര്‍വ്വകാലങ്ങളില്‍ പ്രവര്‍ത്തിച്ച ഒട്ടനവധി വൈദീകരും, സന്യസ്തരും, അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഏകദേശം 4 മണിയോട് പരിപാടികള്‍ സമാപിച്ചു.