കരുവന്നൂര്‍ : പതിനൊന്നാളുകള്‍ ചേര്‍ന്ന് പണ്ടൊക്കെ ക്രിക്കറ്റ് ടീമുണ്ടാക്കി ടൂര്‍ണമെന്റ് മത്സരത്തില്‍ പങ്കെടുക്കുകയും , ഏഴ് പേരുണ്ടെങ്കില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്ണമെങ്കില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന അക്കങ്ങളാണെങ്കില്‍ ഇക്കാലത്ത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സമരപങ്കാളിത്വമാണ് . പ്രഹസന സമരം നടത്തി ആളാകാന്‍ ശ്രമിക്കുന്ന കെട്ടക്കാലത്ത് പരിഷ്‌കൃത സമരത്തിലൂടെ മാതൃകയാകുകയാണ് കരുവന്നൂരിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ . തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കനത്ത മഴയെതുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ ബൈക്ക് യാത്രികര്‍ വീണ് ഗുരുതരമായ പരിക്കുകള്‍ പറ്റുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് കരുവന്നൂരിലെ ഒരുപറ്റം യുവാക്കള്‍ റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച് മരണഗര്‍ത്തങ്ങളെ വീണ്ടും റോഡാക്കി മാറ്റിയത്
Advertisement