ജെ.സി.ഐ ഇരിങ്ങാലക്കുട യുടെ BETTER WORLD VALUE കോ-ഓര്‍ഡിനേറ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു

209

ഇരിങ്ങാലക്കുട: ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേത്യത്യത്തില്‍ വിവിധ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന A BETTER WORLD പദ്ധതിയുടെ വാല്യു കോ-ഓര്‍ഡിനേറ്റേഴ്‌സ് മീറ്റ് കാത്തലിക്ക് സെന്ററില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അദ്ധ്യാപികക്കുള്ള അവാര്‍ഡ് നേടിയ  സുനിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജെ.സി.ഐ പ്രസിഡന്റ് ഷിജു പെരേപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു .പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിസന്‍ പി ജെ ,ടെല്‍സന്‍ കോട്ടോളി ,സോമസുന്ദരന്‍ ,ലിഷോണ്‍ ജോസ് ,സലീഷ്, വിബി, അഡ്വ. നിധിന്‍ തോമസ് ,ജോര്‍ജ് പുന്നേലിപ്പറമ്പില്‍ ,എന്നിവര്‍ പ്രസംഗിച്ചു . തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ മികച്ച അദ്ധ്യാപകരെ കണ്ടെത്തി കുട്ടികളില്‍ നല്ല ശീലം വളര്‍ത്തുന്ന പ്രവ്യത്തികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ട്രയ്‌നിങ് ക്ലാസ്സുകളാണ് .ഈ മീറ്റിംങിനോടനുബന്ധിച്ച് നടത്തുന്നത് .ജെ.സി.ഐ ഇരിങ്ങാലക്കുട 2015ല്‍ തുടങ്ങി വെച്ച ഈ പദ്ധതി ,ജെ.സി.ഐ ഇന്ത്യ ഏറ്റെടുത്ത് ,ഇന്ത്യയിലെ വിവിധ സ്‌ക്കൂളുകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു

 

Advertisement