ഇരിങ്ങാലക്കുട : ടൗണ്‍ വെസ്റ്റ് കര്‍ഷക സംഘം വില്ലേജ് സമ്മേളനം ചേലൂര്‍ കാരയില്‍ രവീന്ദ്രനാഥ് നഗറില്‍ ചേര്‍ന്നു. സമ്മേളനത്തില്‍ കെഎല്‍ഡിസി കനാലിലെ വെള്ളം കമ്മട്ടിത്തോട് വഴി ഷണ്‍മുഖം കനാലില്‍ എത്തിക്കണമെന്നും, 300 ഏക്കര്‍ കൃഷിക്ക് ഇത് ഉപകാരപ്രദമാകുമെന്നും, മാത്രമല്ല കാറളം, പടിയൂര്‍, എന്നീ രണ്ടു പഞ്ചായത്തിലെയും, ഇരിങ്ങാലക്കുട ടൗണിലേയും ശുദ്ധജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കുമെന്നും, ഈ പദ്ധതികള്‍ നടപ്പാക്കണമെന്ന് അധികാരികളോട് സമ്മേളനം ആവശ്യപ്പെട്ടു. എം.ടി.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജോണി കള്ളാപറമ്പില്‍ സ്വാഗതവും, കെ.സി.പ്രവീണ്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തില്‍ എ.ടി.വര്‍ഗ്ഗീസ് പ്രസിഡന്റും, എം.അനില്‍കുമാര്‍ സെക്രട്ടറിയും, കെ.സി.പ്രവീണ്‍ ട്രഷററായും, എ.ജെ.റപ്പായി ജോ.സെക്രട്ടറിയും, ശശിവെട്ടത്ത് വൈസ്.പ്രസിഡന്റുമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
കേരള കര്‍ഷകസംഘം വില്ലേജ് സമ്മേളനം ചേര്‍ന്നു
Advertisement