സൗജന്യ വൃക്കരോഗ നിര്‍ണയക്യാമ്പ് നടത്തി.

114
Advertisement

കരൂപ്പടന്ന: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ‘കരൂപ്പടന്നക്കൂട്ടം’ വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ കരൂപ്പടന്ന ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗജന്യ വൃക്ക രോഗ നിര്‍ണയക്യാമ്പ് നടത്തി. വെള്ളാങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസി.സര്‍ജന്‍ ഡോ. അജിത്ത് തോമസ് ഉദ്ഘാടനം ചെയ്തു.എം.കെ.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. പി. എം. അല്‍ത്താഫ് അവലോകനം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ആമിനാബി, ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക എം.ജയലക്ഷ്മി, എ.എം.ഷാജഹാന്‍ ഹാജി, വി.എം.റഊഫ് എന്നിവര്‍ സംസാരിച്ചു. കെ.കെ.ഷാഹുല്‍ ഹമീദ് സ്വാഗതവും എം.എം.ഷുഹൈബ് നന്ദിയും പറഞ്ഞു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ബോധവത്കരണ ക്ലാസ്സും പരിശോധന ഫലമടങ്ങിയ കാര്‍ഡ് വിതരണവും നടത്തി.

 

Advertisement