വിദ്യാര്‍ഥി മുങ്ങിമരിച്ചു

474
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൂടല്‍മാണിക്യം പടിഞ്ഞാറെ കുളത്തില്‍ കുളിക്കാനിറങ്ങിയ തേലപ്പിള്ളി സ്വദേശി തച്ചപ്പിള്ളി വീട്ടില്‍ മകന്‍ ആദില്‍ ആണ് മരിച്ചത്. പുല്ലൂര്‍ ഐ.ടി. സി യിലെ വിദ്യാര്‍ത്ഥിയാണ് ആദില്‍. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

 

Advertisement