പ്രളയബാധിത മേഖലകളിലേക്കും ആളുകള്‍ക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെ.എസ്.ആര്‍.ടി.സി  കൊറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു.

174

ചാലക്കുടി: പ്രളയബാധിത മേഖലകളിലേക്കും ആളുകള്‍ക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെ.എസ്.ആര്‍.ടി.സി കൊറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു.നിരവധി വ്യക്തികളും സംഘടനകളും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തി വരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ടെറാപ്ലെയിന്‍ കൊറിയര്‍ സര്‍വീസാണു കെ.എസ്.ആര്‍.ടി.സി ക്കായി നിലവില്‍ കൊറിയര്‍ സേവനം നടത്തുന്നത്. ഇതു വഴിയാണു പ്രളയ ബാധിത സ്ഥലങ്ങളിലേക്കും അവിടെയുള്ള ആളുകള്‍ക്കും സാധനങ്ങള്‍ സൗജന്യമായി എത്തിച്ചു കൊടുക്കുന്നത്. ഇത്തരത്തില്‍ സാധനങ്ങള്‍ അയയ്‌ക്കേണ്ടവര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒരു പകര്‍പ്പും സാധനം എത്തിച്ചു കൊടുക്കേണ്ട സംഘടനയുടെയോ സര്‍ക്കാര്‍ സംവിധാനങ്ങളുടേയോ വ്യക്തികളുടേയോ മൊബൈല്‍ നമ്പറും ഏജന്‍സിയില്‍ ഏല്‍പ്പിച്ചാല്‍ മതിയാകും എന്ന് ബ്രാഞ്ച് മാനേജര്‍ അറിയിച്ചു.ചാലക്കുടിയില്‍ രാവിലെ 9 മുതല്‍ സേവനം ലഭിക്കുന്നതെങ്കിലും സഹായമെത്തിക്കേണ്ടവര്‍ വിളിച്ചറിയിച്ചാല്‍ രാവിലെ 9നു മുന്‍പു വേണമെങ്കിലും കുറിയര്‍ സര്‍വീസിലെ ജീവനക്കാര്‍ എത്തും.

കെ.എസ്.ആര്‍.ടി.സി യുടെ പ്രധാനപ്പെട്ട കൊറിയര്‍ കേന്ദ്രങ്ങളായ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.
8078809911, 8138860911

 

Advertisement