ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌ക്കാരം കലാനിലയം ഗോപിക്ക്.

189

ഇരിങ്ങാലക്കുടയിലെ കലാ – സാംസ്‌ക്കാരികരംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന ഇ.കേശവദാസിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌ക്കാരം . അദ്ദേഹം മൂന്നുപതിറ്റാണ്ടിലധികം ഭരണസമിതിയില്‍ പ്രവര്‍ത്തിച്ച ഇരിങ്ങാലക്കുട ഡോക്ടര്‍ കെ.എന്‍.പിഷാരടി സ്മാരക കഥകളി ക്‌ളബ്ബിന്റെ ആഭിമുഖ്യത്തിലാണ് പുരസ്‌ക്കാരദാനനടപടികള്‍ നടത്തുന്നത് . പ്രഥമപുരസ്‌ക്കാരത്തിന് അര്‍ഹനായിരിക്കുന്നത് പ്രശസ്ത കഥകളിനടന്‍ കലാനിലയം ഗോപിയാണ് . കേശവദാസിന്റെ ഒന്നാംചരമവാര്‍ഷികദിനം ആചരിക്കുന്ന സെപ്തംബര്‍ 22 , ഞായറാഴ്ച പുരസ്‌ക്കാരസമര്‍പ്പണം നടത്തുന്നതാണ് . തുടര്‍ന്ന് , കലാനിലയം ഗോപിയടക്കമുള്ള പ്രഗത്ഭര്‍ അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം കഥകളിയും ഉണ്ടായിരിക്കും .

 

Advertisement