പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് കേരളാ പോലീസ്

450

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നും, ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ലെന്നും പറയാതെ പറഞ്ഞു കൊണ്ട് പ്രകൃതിക്ഷോപത്തില്‍ കഷ്ടപ്പെടുന്ന മലനാട്ടിലെ സഹോദരങ്ങള്‍ക്കായി കേരളാ പോലീസ് അസോസിയേഷന്‍ & ഓഫീസേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിന്നും സമാഹരിച്ച വിഭവങ്ങള്‍ കയറ്റിയ വാഹനം അയ്യന്തോള്‍ പോലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പോലീസ് മേധാവി K.P.വിജയകുമാരന്‍ IPS ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് DYSP M.K.ഗോപാല കൃഷ്ണന്‍, പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ K.Pരാജു ,ബിനയന്‍, K.K.രാധാകൃഷ്ണന്‍, ബേബി ,സില്‍ജോ, ജയന്‍ കുണ്ടുകാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സംഘടനകളുടെ ജില്ല കമ്മിറ്റി അംഗങ്ങളും, ജില്ലയിലെ മുഴുവന്‍ പോലീസുകാരും , DYSP മാരും , CI മാരും , SI മാരും , വിഭവ സമാഹരണത്തിന് മുന്‍കൈ എടുത്തു. വിഭവങ്ങള്‍ നാളെ മലപ്പുറത്തേയും, വയനാട്ടിലേയും ദുരന്തബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യും

Advertisement