ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

288

കാറളം: കാറളം എ.എല്‍.പി.സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ്.മണി പേരന്റിങ്ങിനെ കുറിച്ചും അധ്യാപനത്തെ കുറിച്ചും ക്ലാസ്സ് നയിച്ചു. കൗമാരക്കാരുടെ പ്രശ്‌നങ്ങളെപ്പറ്റിയും പോസറ്റീവ് ചിന്തകളെക്കുറിച്ചും കാട്ടൂര്‍ സ്‌കൂള്‍ കണ്‍സിലര്‍ രമ്യ, നളന്ദ സ്‌കൂള്‍ കൗണ്‍സിലര്‍ ധന്യ.ടി.എസ്. എന്നിവര്‍ ക്ലാസ്സെടുത്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, വാര്‍ഡ് മെമ്പര്‍മാരായ ഫ്രാന്‍സിസ്മാസ്റ്റര്‍, കെ.ബി.ഷെമീര്‍, തുടങ്ങിയവരും കൗമാരക്കാരായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരപാടിയില്‍ പങ്കെടുത്തു. കുട്ടികള്‍ മുതല്‍ വാര്‍ദ്ധക്യമായവര്‍ വരെ കലാപപരിപാടിയില്‍ പങ്കെടുത്തു. സിവില്‍ പോലീസ് ഇ.എസ്.മണി,സ്‌കൂള്‍ കൗണ്‍സിലര്‍മാരായ രമ്യ, നളന്ദ, ധന്യ, അംഗന്‍വാടി ടീച്ചര്‍മാരായ ബിന്ദു.കെ. പ്രിയ എം.എസ്. എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.

Advertisement