സ്നേഹ സ്പർശം പദ്ധതിക്കു തുടക്കം

261

നടവരമ്പ് ഗവണ്മെന്റ്മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ. എസ്. എസ് സി ന്റെ നേതൃ ത്വ ത്തിൽ സ്നേഹ സ്പർശം പദ്ധതി ക്കു തുടക്കം കുറിച്ചു. നടവരമ്പ് എൻ. എസ്. എസ്. അംബേദ്കർ ദത്തു കോളനി യിൽ വയോ ജനങ്ങൾ ക്കു ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘ ടിപ്പിച്ചു കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരാ തിലകൻ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌, അവിട്ടത്തൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത യുടെ നേതൃത്വത്തിൽ നൂറിൽ പരം രോഗികളെ പരിശോധി ക്കു കയും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കർക്കിടക മാസത്തിലെ ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെപ്പറ്റിക്ലാസ്സ്‌ നടത്തുകയുണ്ടായി. പ്രോഗ്രാം ഓഫീസർ തോമസ് തൊട്ടിപ്പാൽ നേതൃത്വം നൽകി. ഗൈഡ്സ് ക്യാപ്റ്റൻ സി. ബി. ഷക്കീല, സി. ഡി. എസ് ചെയർ പേഴ്സൺ അനിതബിജു, ലീഡർ നീലാഞ്ജന, ക്രിസ്റ്റിൻ എന്നിവർ സംസാരിച്ചു

Advertisement