ചാലക്കുടി: രാജ്യാന്തര സാഹസിക ഓഫ് റോഡ് മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഒരുങ്ങി ചാലക്കുടി സ്വദേശി നിഖില്‍ വര്‍ഗ്ഗീസ്. കടുത്ത ഓഫ് റോഡ് പ്രേമിയും ചാലക്കുടി ജീപ്പ് ക്ലബ്ബിന്റെ പ്രധാന സാരഥിയുമാണ് നിഖില്‍. ദേശീയ ഓഫ് റോഡ് മത്സരങ്ങൡ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒട്ടേറെ തവണ വെന്നികൊടി പാറിച്ച അനുഭവവുമായാണ് നിഖിലും അദ്ദേഹത്തിന്റെ ടീം കില്ലര്‍ ബുള്ളിന്റെ പാര്‍ട്ട്‌നര്‍ കോതമംഗലം സ്വദേശി അതുലും ഗോവയിലെ പടുകൂറ്റന്‍ മത്സരത്തിന് തയ്യാറെടുക്കുന്നത്. കേരളത്തില്‍ നിന്നും 3 ടീമുകളാണ് പങ്കെടുക്കുന്നത്. 33 സ്റ്റേജുകളിലായി രാത്രിയും പകലും നീണ്ടു നില്‍ക്കുന്ന കടുത്ത മത്സരം താണ്ടി വേണം വിജയത്തിലെത്താന്‍ ഇന്ത്യയില്‍ അപൂര്‍വ്വമായാണ് ഇത്തരം രാജ്യാന്തര ഓഫ് റോഡ് റേസുകള്‍ നടക്കുന്നത്.
Advertisement