മുകുന്ദപുരം ക്ഷേത്രകുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

645

നടവരമ്പ്:മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്ര കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നടവരമ്പ് പറപ്പൂക്കാരന്‍ ബാബുവിന്റെ മകന്‍ ഗോഡ്വിന്‍ (19) ആണ് മരിച്ചത്.ചാലക്കുടി നോര്‍ത്ത് സ്വദേശികളായിരുന്ന ഇവര്‍ രണ്ട് മാസത്തോളമായി നടവരമ്പ് താമസിക്കുന്നു. 31-07-2019 ബുധനാഴ്ച്ച കുളത്തില്‍ കുളിക്കുവാന്‍ പോയതാണ് .ആലുവയില്‍ ഐ ഇ എല്‍ ടി എസ് കോഴ്സ് പഠിക്കുകയായിരുന്നു ഗോഡ്വിന്‍.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഗോഡ്വിന്റെ അമ്മ ഷാജി ഇരിങ്ങാലക്കുട സഹകരണ ആശുപത്രി ജീവനക്കാരിയാണ്.സഹോദരി:റോസ്മേരി. നടവരമ്പ് സെന്റ് മേരീസ് അസംഷന്‍ ദേവാലയ സെമിത്തേരിയില്‍ വ്യാഴാഴ്ച്ച വൈകീട്ട് 4 മണിയ്ക്കാണ് മ്യതദേഹ സംസ്‌ക്കാരം.

 

 

 

 

Advertisement