യു.പി.തല വായനമത്സരത്തില്‍ ഹന ബഷീര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

158

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യു.പി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വായനമത്സരത്തില്‍ ഹന ബഷീര്‍ പൊറത്തിശ്ശേരി ഒന്നാം സ്ഥാനവും മൈഥിലി പി.രഘുനാഥ് ആലങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നാം സ്ഥാനം പുതുക്കാട്ടുനിന്നുള്ള ഐശ്വര്യ ,എം.ആര്‍ , ഗൗരിദാസ് എന്നിവര്‍ പങ്കിട്ടു.ശിവാനി പി.എസ് പട്ടേപ്പാടം, ആര്‍ച്ച ഡി.ബി പടിയൂര്‍, സായ്‌റാം കെ.എസ് ആലങ്ങാട്, ഗൗരി മേനോന്‍ ആനന്ദപുരം, അശ്വന്ത് ബാബു മൂര്‍ക്കനാട് ,നിവേദിത സി.ഡി വെള്ളാങ്ങല്ലൂര്‍ എന്നിവരും ജില്ലാതല മത്സരത്തിലേക്ക് അര്‍ഹത നേടി.

Advertisement