നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘പാഥേയം’ പദ്ധതി ഉദ്ഘാടനം ചെയ്തു.

270

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍. എസ് . എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്തു കൊണ്ട് യൂണിറ്റിന്റെ പാഥേയം പദ്ധതി ആരംഭിച്ചു. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉദ്ഘാടനം ചെയ്തു.  എന്‍. എസ്. എസ് വോളന്റീര്‍മാര്‍ ശേഖരിച്ച ഇരുന്നൂറോളം ഭക്ഷണ പൊതികളാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്തത്. എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ തോമസ് തൊട്ടിപ്പാല്‍ നേതൃത്വം നല്‍കി. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല, അധ്യാപകന്‍ അഭിലാഷ്, എന്‍.എസ്.എസ് ലീഡര്‍ ബിന്ദുശ്രീ എന്നിവര്‍ പങ്കെടുത്തു.

 

Advertisement