കേര കേരളം-സമൃദ്ധ കേരളം പദ്ധതി പ്രകാരം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുന്നു

183
Advertisement

 

കേര കേരളം-സമൃദ്ധ കേരളം പദ്ധതി പ്രകാരം പൊറത്തിശ്ശേരി കൃഷിഭവനില്‍ നിന്നും ഇരിങ്ങാലക്കുട നഗരസഭയിലെ 2,3,4 വാര്‍ഡുകളിലെ കര്‍ഷകര്‍ക്ക് ജൂലൈ 30 ന് ഉച്ചയ്ക്ക് 2:30 മുതല്‍ 50% ശതമാനം സബ്‌സിഡി നിരക്കില്‍ 3 തെങ്ങിന്‍തൈകള്‍ വീതം വിതരണം ചെയ്യുന്നു. മറ്റ് വാര്‍ഡുകളിലെ കര്‍ഷകര്‍ക്ക് ആഗസ്റ്റ് 1,2 തീയതികളില്‍ തൈകള്‍ വിതരണം ചെയ്യുന്നതാണ്. ഒരു വാര്‍ഡില്‍ പരമാവധി 75 തൈകള്‍ മാത്രമാണ് വിതരണം ചെയ്യുക, ആവശ്യമുള്ളവര്‍ നികുതി രശീതിയുടെപകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു.