ആളൂര്‍ : ആളൂര്‍, ഇരിങ്ങാലക്കുട, മാള, കൊടകര, വെള്ളിക്കുളങ്ങര, ചാലക്കുടി, അതിരപ്പിള്ളി എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ സുരേഷിനെ കൊമ്പിടിയിലുള്ള ലൂയിസിന്റെ വീട്ടില്‍ നിന്ന് ഉണക്കാനിട്ടീരുന്ന 144 കിലോ ജാതിക്ക മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ആളൂര്‍ എസ്‌ഐ. കെ.എസ്.സുശാന്തും സംഘവുമാണ് പിടിച്ചത്. മോഷണം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതി സുരേഷാണെന്ന് മനസ്സിലായത്. പകല്‍ സമയങ്ങളില്‍ വീട്ടില്‍ ഒളിച്ചിരുന്ന് രാത്രിയാണ് മോഷണം. അതിനാല്‍ ഇയാളെ കുറുക്കന്‍ സുരേഷ് എന്നുംവിളിക്കുന്നു. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള ജിഎഎസ്‌ഐ ജിനുമോന്‍, സിപിഒമാരായ ഷിജോതോമസ്, റജി എന്നിവരും ആളൂര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐമാരായ രവി, സിജുമോന്‍ എന്നിവരും, സിപിഒമാരായ സുനില്‍ കുമാര്‍, അനീഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നിരവധി മോഷണകേസിലെ പ്രതി പോലീസ് പിടിയില്‍
Advertisement