കയ്പമംഗലം: നവദമ്പതികള്‍ പുതു ജീവിതത്തിലേക്ക് കാല്‍വെച്ചത് ജീവകാരുണ്യ പ്രവര്‍ത്തനവുമായി. ഇതിന് മാതൃകയായത് ചെന്ത്രാപ്പിന്നി പഴൂരകത്ത്മുഹമ്മദ് നൗഫലും മസീഹത്തുമാണ്. വാഹനാപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട് കിടക്കുന്ന തുപ്പുണത്ത് രജീഷിന്റെ വീട് നിര്‍മ്മാണ ഫണ്ടിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കിയാണ് നവദമ്പതികള്‍ പുതു ജീവിതത്തിലേക്ക് ചുവടുവെച്ചത്. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ വിവാഹവേദിയില്‍ വെച്ച് ചെക്ക് ഏറ്റുവാങ്ങി. 10 വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ ചലനശേഷിയും, ഓര്‍മ്മശക്തിയും, സംസാരശേഷിയും നഷ്ടപ്പെട്ട രജീഷിന് ഇടിഞ്ഞ് വീഴാറായ വീടാണ് ഉള്ളത്. ഇത് വാര്‍ത്തയായതോടെ ചെന്ത്രാപ്പിന്നി സിപിഎം ലോക്കല്‍ കമ്മിറ്റി രംഗത്ത് വരുകയും വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ മുന്‍ കൈയ്യെടുക്കുകയും ചെയ്തു. ലോക്കല്‍ സെക്രട്ടറി ഷീന വിശ്വന്‍, വി.കെ.ജ്യോതി പ്രകാശ്, മഞ്ജുള അരുണന്‍, എം.കെ.രാമചന്ദ്രന്‍, എം.കെ.ഫല്‍ഗുണന്‍, ടി.എസ്. ശ്രീരാജ് എന്നിവരും സന്നിഹിതരായിരുന്നു.
ജീവകാരുണ്യവുമായി നവദമ്പതികള്‍
Advertisement