വിജയകിരീടം ചൂടി ക്രൈസ്റ്റ് വിദ്യാനികേതന്‍

ഇരിങ്ങാലക്കുട: ജൂലൈ 22,23 തീയതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന സി ഐ എസ് സി ഇ കേരള ഉത്തരമേഖല ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ സബ് ജൂനിയര്‍ ഗേള്‍സ് ,ജൂനിയര്‍ ഗേള്‍സ് ,സീനിയര്‍ ഗേള്‍സ്,സീനിയര്‍ ബോയ്സ് എന്നീ വിഭാഗങ്ങളില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ടീം ചാമ്പ്യന്മാരായി . സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഹരിശ്രീ വിദ്യാനിധി പൂങ്കുന്നവും ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഡോണ്‍ ബോസ്‌കോ ഇരിങ്ങാലക്കുടയും വിജയിച്ചു

ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന സമാപന സമ്മേളനത്തില്‍ മുന്‍ കേരളം ബാസ്‌ക്കറ്റ് ബോള്‍ ടീം ക്യാപ്റ്റനും ക്രൈസ്റ്റ് വിദ്യാനികേതന്‍ മുന്‍ വിദ്യാര്‍ത്ഥിയുമായ കുമാരി അലീന ഡേവിസ് മുഖ്യാതിഥി ആയിരുന്നു . ക്രൈസ്റ്റ് വിദ്യാനികേതന്‍ മാനേജര്‍ റവ ഫാ ജേക്കബ് ഞെരിഞ്ഞാ പ്പിള്ളി സി എം ഐ , പ്രിന്‍സിപ്പാള്‍ റവ ഫാ സണ്ണി പുന്നേലിപ്പറമ്പില്‍ സി എം ഐ ,. സി എം ഐ സി ഐ എസ് സി ഇ കേരളം ഉത്തര മേഖല ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് കോ ഓര്‍ഡിനേറ്റര്‍ സാജന്‍ , ക്രൈസ്റ്റ് വിദ്യാനികേതന്‍ ടീം മാനേജര്‍ ഷാജു എം പി എന്നിവര്‍ സന്നിഹിതരായിരുന്നു . ചടങ്ങില്‍ വച്ച് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു .ബോണ വെന്‍ചര്‍ ആന്മരിയ അനൂപ് (ക്രൈസ്റ്റ് വിദ്യാനികേതന്‍ ) , ആരോണ്‍ (ഡോണ്‍ ബോസ്‌കോ ,ഇരിങ്ങാലക്കുട),ടിയ ജെ ഊക്കന്‍ ,ഫ്രാങ്ക്ളിന്‍ ഫ്രാന്‍സിസ് (ക്രൈസ്റ്റ് വിദ്യാനികേതന്‍ )എന്നിവര്‍ യഥാക്രമം വിഭാഗങ്ങളില്‍ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടു

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img