ഇരിങ്ങാലക്കുട : സംഗമസാഹിതിയുടെ ഒന്‍പതാമത്തെ പുസ്തകമായ ധര്‍മ്മരാജന്‍ പൊറത്തുശ്ശേരി രചിച്ച ‘മാറ്റൊലി ‘ ഞായറാഴ്ച (21-7-19) ന് പ്രകാശിപ്പിക്കുന്നു. പൊറത്തുശ്ശേരി എസ്എന്‍ഡിപി ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ കവയത്രി രാധിക സനോജിന് പുസ്തകം നല്‍കികൊണ്ട് പുസ്തകപ്രകാശനം നടത്തു. പി.കെ.ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഇതോചനുബന്ധിച്ച് നടക്കുന്ന കവിയരങ്ങ് പ്രശസ്ത കവി സുനില്‍ പി.എന്‍ ഉദ്ഘാടനം ചെയ്യും.
Advertisement