Friday, May 9, 2025
25.9 C
Irinjālakuda

വല്ലക്കുന്നില്‍ വിശുദ്ധ അല്‍ഫോന്‍സാ ദൈവാലയത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തിയോടെ നേര്‍ച്ച ഊട്ടിന് കൊടിയേറ്റി.

വല്ലക്കുന്ന് : സഹനങ്ങളില്‍ കുരിശിനെ പുണരുകയും,ക്രൂശിതനെ സ്‌നേഹിക്കുകയും, ഭാരതമണ്ണിന് അഭിമാനവും, അത്ഭുതപ്രവര്‍ത്തകയുമായ അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം വിശുദ്ധയുടെ നാമധേയത്തില്‍ ലോകത്തില്‍ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് പള്ളിയില്‍ വിശുദ്ധയുടെ മരണതിരുന്നാളും നേര്‍ച്ച ഊട്ടും 2019 ജൂലൈ 28 ഞായറാഴ്ച പൂര്‍വ്വാധികം ഭംഗിയായി ആചരിക്കുന്നു. നേര്‍ച്ച ഊട്ടിന്റെ ഭാഗമായുള്ള കൊടിയേറ്റം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദൈവാലയത്തിലെ വികാരി ഫാ. ജോസ് പന്തല്ലൂക്കാരന്‍ നിര്‍വ്വഹിച്ചു. നവനാള്‍ ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകീട്ട്് 5.30ന് വിശുദ്ധകുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. എന്നാല്‍ ജൂലൈ 21 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയും, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ രാവിലെ 6.15ന് ആണ്. നവനാള്‍ ദിനങ്ങളില്‍ നൊവേനയ്ക്ക് ശേഷം നേര്‍ച്ചക്കഞ്ഞി ഉണ്ടായിരിക്കുതാണ്. വിപുലമായ വിവിധ കമ്മിറ്റിക്കുകീഴില്‍ 250-ഓളം പേര്‍ കഴിഞ്ഞ രണ്ടു മാസക്കാലമായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു . ജൂലൈ 28 ഞായറാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 6.00 വരെയാണ് നേര്‍ച്ച ഊട്ട് സംഘടിപ്പിച്ചിരിക്കുന്നത്. ഊട്ടുതിരുനാളിനോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നവനാളിന്റെ 9 ദിനങ്ങളില്‍ വിവിധങ്ങളായ 9 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൊരട്ടി ലെപ്രസി ആശുപത്രിയിലെ രോഗികള്‍ക്കുള്ള ധനസഹായവിതരണമാണ് കൊടിയേറ്റ ദിനത്തിലെ ജീവകാരുണ്യ പ്രവര്‍ത്തി. ഏകദേശം 40,000ത്തോളം വിശ്വാസികള്‍ നേര്‍ച്ച ഊട്ടില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുതായി ഊട്ടുതിരുനാളിന്റെ സംഘാടകസമിതിക്ക് വേണ്ടി വല്ലക്കുന്ന് സെന്റ്. അല്‍ഫോന്‍സാ ദൈവാലയത്തിലെ വികാരി. ഫാ. അരുണ്‍ തെക്കിനേത്ത്, ജനറല്‍ കണ്‍വീനര്‍മാരായ ലോറന്‍സ് തണ്ട്യേക്കല്‍, ജിക്‌സോ കോരേത്ത്, കൈക്കാരന്‍മാരായ ടി.കെ. ലോനപ്പന്‍ തൊടുപറമ്പില്‍, ടി.ഒ. വര്‍ഗ്ഗീസ് തൊടുപറമ്പില്‍, എം.വി. റോയ് മരത്തംപ്പിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോസ് കോക്കാട്ട’്, കോളിന്‍സ് കോക്കാട്ട’്, മേജോ ജോസ്, ജിന്റോ നെരേപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Hot this week

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...

Topics

ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...

ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഇരിങ്ങാലക്കുട: ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം, ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും...
spot_img

Related Articles

Popular Categories

spot_imgspot_img