പുല്ലൂര്‍ : എസ്എഫ്‌ഐയുടെ മുന്‍ ഏരിയ ഭാരവാഹിയും, ഡിവൈഎഫ്‌ഐ പുല്ലൂര്‍ വില്ലേജ് കമ്മറ്റി പ്രസിഡന്റുമായിരുന്ന അനീഷ് വെട്ടിയാട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികദിനം പുല്ലൂരില്‍ ആചരിച്ചു. ഡിവൈഎഫ്‌ഐ പുല്ലൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് സിപിഎം ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ഉദ്ഘാടനം ചെയത്ു. ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റി പ്രസിഡന്റ് വി.എ.അനന്തു അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റി അംഗം എന്‍.വി.വൈശാഖന്‍ വിദ്യഭ്യാസ ചികിത്സ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ശശീധരന്‍ തേറാട്ടില്‍, ഏരിയ സെക്രട്ടറി ടി.ജി.ശങ്കനാരായണന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് വി.എ.അനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.ഡിവൈഎഫ്‌ഐ വില്ലേജ് കമ്മററി സെക്രട്ടറി എം.ആര്‍.ദര്‍ശന്‍കുമാര്‍ സ്വാഗതവും ജിബിന്‍ സുരേഷ് നന്ദിയും രേഖപ്പെടുത്തി.
അനീഷിന്റെ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ചു
Advertisement