ഫ്രഷേഴ്‌സ് ഡേയും ലഹരിവിമുക്ത ക്ലാസ്സും സംഘടിപ്പിച്ചു

172

കൊടര : മേരിമാത ഷേണ്‍സ്റ്റാട്ട് അക്കാദമിയില്‍ ഫ്രഷേഴ്‌സ് ഡേയും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും നടത്തി. കൊടകര സെന്റ് ജോസഫ് ഫൊറോനപള്ളി വികാരി ഫാ.ഡോ. ജോസ് വെതമത്തില്‍ ഫ്രഷേഴ്‌സഡേ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് റിട്ട.എസ്.ഐ സേവ്യര്‍ പളളിപ്പാട്ട് ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഫാ.സനീഷ് മുളകുന്നത്ത് അധ്യക്ഷത വഹിച്ചു. വൈസ്.പ്രിന്‍സിപ്പല്‍ ഫാ.ജെറിന്‍ ചൂണ്ടല്‍, സ്റ്റാഫ് പ്രതിനിധി അജേഷ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജിനോ രാജന്‍ എന്നിവര്‍ സംസാരിച്ചു. വിവിധതരം കലാപരിപാടികളോടെ നവാഗതരെ സ്വീകരിച്ചു.

Advertisement