ഇരിങ്ങാലക്കുട : ഊരകം സെന്റ് ജോസഫ്‌സ് പള്ളിയിലെ വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്തിന് യാത്രയയപ്പ് നല്‍കി. മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വികാരിയച്ചന്‍ ജൂലൈ 18 ന് ഐക്കരകുന്ന് പാദുവാ ദേവാലയത്തിലേക്ക് പോകുന്നതിന്റെ ഭാഗമായിട്ടാണ് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചത്. ഞായറാഴ്ച ദേവാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കൈകാരന്‍മാരായ പി.ആര്‍.ഫ്രാന്‍സിസ്, കെ.കെ.ജോണ്‍സന്‍, ജോണ്‍ ജോസഫ് ഡിഡിപി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി.വിമല്‍മരിയ എന്നിവര്‍ വികാരിയച്ചന് മെമന്റോ നല്‍കി.
Advertisement