വീട് കത്തിച്ചകേസിലെ പ്രതി പിടിയില്‍

359
Advertisement

ആളൂര്‍ : ജൂലൈ രണ്ടിന് കടുപ്പശ്ശേരിയിലെ പുതുവാട്ടില്‍ പ്രവീണ്‍ എന്ന ആളുടെ വീട് കത്തിച്ച കേസിലെ പ്രതിയെ ആളൂര്‍ എസ്‌ഐ സുശാന്ത് കെ.എസ്.അറസ്റ്റ് ചെയ്തു. കടുപ്പശ്ശേരിയിലെ സുന്ദരന്‍ (48) ആണ് അറസ്റ്റിലായത്. കുടുംബ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രവീണ്‍ വീട് കത്തിച്ചത്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി പുറകുവശത്തെ പൂട്ട് തുറന്ന് അകത്തുകയറി വീട്ടിലെ കട്ടിലും, കിടക്കയും മറ്റും തീയിട്ട് നശിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സുന്ദരന്‍ ഇരിങ്ങാലക്കുട ഭാഗത്ത് ഒളിവില്‍ താമസിച്ചുവരികയായിരുന്നു. ഒളിവില്‍ താമസിക്കുന്ന സമയത്താണ് ആളൂര്‍ എസ്.ഐ സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എഎസ്‌ഐ സൈമണ്‍, എസ്‌സിപിഒ സന്തോഷ്, ജിഎസ്സിപിഒ ശ്രീജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.